ചന്ദനമുകിലിന്‍ ചെവിയില്‍ ചന്ദ്രലേഖ ചോദിച്ചു
മയങ്ങി മയങ്ങിയൊന്നു കിടന്നോട്ടെ നിന്റെ
മണിമാര്ത്തടത്തില് ഞാന്‍... നിന്റെ മണിമാര്ത്തടത്തില് ഞാന്‍...
നിമിഷം പറന്നു പോയാലും
ദിവസം കൊഴിഞ്ഞു പോയാലും
നിത്യത തന്നുടെ വസന്തവനിയില്‍
നീയും ഞാനും മാത്രം
നീയും ഞാനും മാത്രം...
ആഹാഹാ... കുക്കുക്കൂ കുഹുകുക്കുക്കൂ...
ഇന്ദ്രധനുസ്സിന് ചെവിയില്‍ മന്ദപവനന് ചോദിച്ചു
മല്‍സഖി നിന്നെ ഞാന്‍ വീശട്ടെ
നിന്റെ മദനാതപം മാറ്റാന്‍
നിന്റെ മദനാതപം മാറ്റാന്‍...
താരങ്ങള്‍ കണ്ടു ചിരിച്ചാലും
മേഘങ്ങള്‍ കണ്ടു പകച്ചാലും.. (താരങ്ങള്‍)
മദിരോത്സവമിതില് ആടാന്‍ പാടാന്‍
സഖിയും ഞാനും മാത്രം (മദിരോത്സവ)
എന്റെ സഖിയും ഞാനും മാത്രം...
(ചന്ദനമുകിലിന്‍...)
----