കണ്ണാടിയാറ്റില് അവന് കനകനിലാവ്
കന്നിക്കിനാവില്‍ അവള് പനിമതിപ്പൂവ്
ഞാനൊന്നു നോക്കുമ്പോള്‍ അവളെന്റെ മനസ്സിലെ
മഞ്ചാടിമറുകുള്ള മാന്‍ പേട
കറുകറെയിരുണ്ട കാര്‍കൂന്തല്‍ പുലരിമഞ്ഞിന്റെയുടയാട
കരിമണിച്ചെറുതാലിയണിഞ്ഞുവന്നാല് പെണ്ണിനു പൂഞ്ചോലപ്പരുവം
പൂവും പ്രസാദവും ചൂടി...........
പൂവും പ്രസാദവും ചൂടി മൂവന്തിച്ചോപ്പെടുത്തണിഞ്ഞ്
ചന്ദനമഞ്ചലില് ചാഞ്ചാടി ആതിരരാവില്‍ പെണ്ണഴക്
ചിലുചിലെ ചിതറണ മൊഴിമധുരം പവിഴമിളകുമൊരരഞ്ഞാണം
തിരിഞ്ഞൊന്നു നോക്കുമ്പോള്‍ മണിവീണ കവിളത്തുതൊടുമ്പോള് കിളിപ്പാട്ട്
ആളലങ്കാരങ്ങളെവിടെ...........
ആളലങ്കാരങ്ങളെവിടെ ആരവം കേള്‍ക്കണ് ദൂരെ
ആവണിക്കുന്നിന് പൂമുടിയില് കണ്ടുതുടങ്ങീ മുത്തുക്കുട