പരാഗമായ് പൊഴിയുന്നു തേന്‍ നിലാപ്പൂക്കള്‍
മന്ദംമന്ദം തുള്ളിമഞ്ഞില്‍ കുളിരുപെയ്യുന്നു
നിത്യസൌന്ദര്യം കരളില്‍ പാതിവിടരുന്നു
ഈരാത്രി തന് ജീവരാഗങ്ങളില്‍
പാതിരാപ്പാട്ടിലെ താരിളം ശീലുകള്‍
പൊന്‍ വിരല്‍ പൂ തഴുകിയൊഴുകും
ദേവവീണാ തന്ത്രിയില്‍
പ്രണയമന്ത്രം കേള്‍പ്പൂ ഞാന്‍
ഈ യാമവും തരളമീ മൌനവും
ലോലമാം ഈണവും തേടിഞാന്‍ വന്നിതാ
മെല്ലെയഴകില്‍ സ്നേഹനാളം മിഴിതുറന്നു
മിഴികളില്‍ പൂത്തുലഞ്ഞു താരുണ്യം