നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ (നിലാവിന്റെ …. )
പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ
(നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)
പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു-
വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എന്‍ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു
(നിലാവിന്റെ തൂവല്‍ …...വിരിഞ്ഞ പോലെ)
ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പങ്ങള്‍
വെറുതെ ഇറുത്തു ഞാന്‍ മാലകെട്ടി
അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു
(നിലാവിന്റെ …. )