പെയ്യുകയാണു തുലാവർഷം
കിളി കുഞ്ഞിച്ചിറകു നനഞ്ഞുവോ(2)
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
കൈക്കുമ്പിളിലെടുത്തിട്ടോമനിക്കാം ഞാൻ ചൂടു നൽകാം
പെയ്തൊഴിയും വരെ തൂവൽ ഉണക്കാൻ അമ്പലമേടയിൽ രാമറയിൽ
കുഞ്ഞിള വെയിലു തെളിഞ്ഞാൻ മാനം കണ്ടു പറക്കാൻ കൂടെ വരാം
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
(പെയ്യുകയാണു...)
പുന്ന മരത്തിൻ കൊമ്പിൽ പുള്ളി പുന്നാരക്കൂടുണ്ടാക്കാം
കുന്നിക്കുരുമണി വാരിയെടുത്തു നല്ലൊരു മാല കൊരുത്തു തരാം
തൂവൽ കുതിർന്നുവോ തൂവൽ കുതിർന്നുവോ
മേലാകെ വിറയ്ക്കുന്നുവല്ലോ മേലാകെ
മേലാകെ വിറയ്ക്കുന്നുവല്ലോ
പോരുക പോരുക പോരുക ഹേയ് ഹേയ്
കാറ്റത്തുള്ള കൊമ്പിലിരുന്ന്
പാട്ടും പാടി ഊയലിടാം...
ആ...ആ...ആ....ആ.....