വൈശാഖപ്പൂന്തിങ്കള്‍
നിറമിഴിയെഴുതിയ നവവധു ഇവള്
വന്നല്ലോ നിന് മുന്നില്‍ ... ഓ ...
ഒന്നാകും താരാട്ടിന്
മധുരിമയൊഴുകിയ കുളിരലകളില്‍
മുങ്ങുന്നു രാവെല്ലാം ... ഓ ...
(വൈശാഖപ്പൂന്തിങ്കള്‍ )
വലം വച്ച് പുല്കും ഇളം കാറ്റ് പോലെ
വസന്തങ്ങള്‍ തേടും കുയില്‍പ്പാട്ട് പോലെ (വലം )
എന്റെ മണ് ചെരാതില്‍ ആദ്യ നാളമായി വന്നു നീ
സന്ധ്യകള്‍ക്ക് കുങ്കുമം കടം കൊടുത്തു നിന്നു നീ
(വൈശാഖപ്പൂന്തിങ്കള്‍ )
മണിച്ചെപ്പിലേതോ നിലാപ്പൊട്ടു പോലെ
മനസ്സിന്റെ കോണില്‍ മയില്‍പ്പീലി പോലെ (മണിച്ചെപ്പില്‍ )
മൂകമെന് വിപഞ്ചിയില്‍ തളിര്‍ത്ത രാഗമായി നീ
ദേവലോക വാതില്‍ ചാരി എന്നെയോര്‍ത്ത് നിന്നു നീ
(വൈശാഖപ്പൂന്തിങ്കള്‍ )