കൂടൊഴിഞ്ഞ കിളി വീട് തേടി വരുമോ നീ
ഇനി ശ്യാമ സന്ധ്യകളില്‍ ദീപമായ് തെളിയുമോ നീ
നെഞ്ചില്‍ പാദസരങ്ങള്‍ തേങ്ങും രാവില്‍
മൂക നിലാവല വീണു മയങ്ങിയ
നൊമ്പരമിന്നും നിന്നെച്ചൊല്ലി കേഴുകയായി
കണ്ണില്‍ നിറയും ശാരികേ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )
തണലുമായ് വഴിയരികിലും
പ്രിയ ജനകനായ് തഴുകി നിന്നു ഞാന്‍
ഉടയമായ് മിഴിയെഴുതാവേ
തവ ജനനിപോല് അഴക് തന്നു ഞാന്‍
ഒഴിയുമീ കൂട്ടിനിരവുകള്ക്കിന്നു
വിരഹമീ കഥയില്‍ നീയാരോ
പിരിയുമീ ബന്ധം ഇടറുമാ രാഗ
മധുരമാം നിഴലില്‍ നീയാരോ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )
ചിരിയുമായ് കുളിരരുവിപോല്‍
ഇനിയൊഴുകുമോ ഹൃദയ ഗീതം
തളരുമീ വനലതികകള്‍
തളിരണിയുമോ പുതു പുലരിയില്‍
ഒടുവിലീ സ്നേഹ മുറിവുകള്‍ക്കുള്ളില്‍
എരിയുമീ കനലില്‍ നീയാരോ
ഒഴുകുമീ ബാഷ്പ സരയുവില്‍ തേങ്ങി
ഇടറുമെന് ചിറകില്‍ നീയാരോ
പീലിക്കൂട്ടില്‍ നീ വായോ
തേനും പാലും നീ തായോ
(കൂടൊഴിഞ്ഞ )