വേനല്‍ ചൂടില്‍ ഉരുകിയ മണ്ണില്‍ വേരിറങ്ങി
അരിയൊരു കൊന്ന പൂത്തു
മണ്ണിന് നോവിന് ഉറവില്‍ നിന്നീ പൊന്നു വീണു
അഴകൊടു കൊന്ന പൂത്തു
എരിവേനലിലും പൂക്കുളിരോ , കനലില്‍ തെളിയും പൊന്‍ തകിലോ
പോന്നുടയാട ചാര്‍ത്തിയൊരുങ്ങി
പൂമണി കര്‍ണ്ണികാരം..
(വേനല്‍ . ..)
പൂവുടലാകെ കനകം , പൂശിയ ചാരു പുളകം
ജീവന ശംഖില്‍ അണയെ കിളിയെ
നീ കണി കാണാന്‍ അണയൂ ഇതിലെ
അഴകിന് നടനം നീളെ ..
പാടുക കാറ്റേ താളം കൊട്ടി പാടുക നീ
ആടുക കാറ്റേ നീയീ പൊന്നിന് കിങ്ങിണി ചാര്‍ത്തി
മലയോരം നീളെ മേടം കൊന്നപ്പൂവുകളാലേ
(വേനല്‍ ...)
വാകകള്‍ പൂക്കും വഴിയെ വാസര കന്യേ വരൂ നീ
ഈ അലയാഴി കടയൂ അകലെ കാടുകളെന്തോ കനലോ മലരോ
ഇളകും മുടിയില്‍ ചാര്‍ത്തി ..
പോരുക താഴെ നീയും സൂര്യത്തേരില് ഇറങ്ങി
പോരുക തേടി പാടാന്‍ മണ്ണിന് മംഗള ഗീതം
എരിവേനല്‍ മായും പൂവും പൊന്നും ചൂടിയ നേരവുമീ വഴി മറയും
(വേനല്‍ ...)