മാലേയം മാറോടലിഞ്ഞും മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും
മഞ്ഞില്‍ കുതിര്‍ന്നാടും പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും
നിന്റെ നെഞ്ചിന് ചെണ്ടുമല്ലിപ്പൂവിന് നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും
ആഹാ......
താ തജം തകിട തരികിട തോം
താ തജം തകിട
തിങ്കള്പ്പൂന്തെല്ലൊരുക്കാന്
തങ്കം കാച്ചുന്ന മെയ്യില്‍
ഹാ ഹാ ഹാ.........
മഞ്ഞള്‍ പൂവാകചേര്ത്തും നല്ലൊരെള്ളെണ്ണ തേച്ചും
പൊന്നാമ്പല്‍ പൊയ്കയില്‍ നീരാടും നേരമായി
തേവാരക്കൊട്ടിലില്‍ ചാന്താടും കാലമായ്
ഹാ..........ആഹാഹഹാ......
തത്തജം തകിട
നാലില്ലം ചില്ലുവാതില്‍
ചാരേ നീ മെല്ലെ ചാരി
ഹാ ഹാ ഹാ......
ചാഞ്ചാടും മഞ്ചമേറി താംബൂലത്താലമേന്തി
സല്ലാപം ചൊല്ലിയും സംഗീതം മൂളിയും
മിന്നായം മിന്നുമീ പൊന്‍ദീപം ഊതി ഞാന്‍
ഹാ.........ആഹാഹഹാ....