ഓലച്ചങ്ങാലീ... ഓമനച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില് പാറിവരാമോ
ഓലച്ചങ്ങാലീ... ഓമനച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില് പാറിവരാമോ
ആവണിപ്പാല്നിലാപ്പീലി തരാം ഞാന്‍
ആലിലത്താലിയും കൊണ്ടുവരാം ഞാന്‍
കളിചിരിയില്‍ തരിവളകള്‍ കിലുകിലുങ്ങുന്നു...ഹൊയ്...
ഓലച്ചങ്ങാലീ... ഓമനച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില് പാറിവരാമോ......
കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോള്
കാഞ്ചനത്താരകം കണ്ണിലുദിയ്ക്കുമ്പോള് (കണ്ണാടി....)
താമരത്തൂവിരല്‍ മെയ്യില്‍ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറവിരിയായ്
മനമതില്‍ വിതറിയ നറുമലരിതളായ്
മിഴികള്‍ ശലഭമായ്.........
ഓലച്ചങ്ങാലീ... ഓമനച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില് പാറിവരാമോ......
പൊന്നോടക്കുഴലൂതും പുലര്കാലതീരങ്ങള്
പൊന്നിറക്കോടിയില് മൂടിയൊരുങ്ങുമ്പോള്(പൊന്നോടക്കുഴലൂതും...)
പാഴ്മരച്ചില്ലകള്‍ പനിനീരില്‍ മുങ്ങിയോ
പഞ്ചമമാരോ പൂങ്കാറ്റില്‍ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതില്‍ ഉണരുമൊരനിതര ദളമായ്
കനവു കവിതയായ്.......
(ഓലച്ചങ്ങാലീ.........)