ഓലച്ചങ്ങാലീ... ഓമലച്ചങ്ങാതീ....
ചെന്തളിരിന്‍ പൂന്തണലില് പാറിവരാമോ
ആവണിപ്പാല്നിലാപ്പീലി തരാം ഞാന്‍
ആലിലത്താലിയും കൊണ്ടുവരാം ഞാന്‍
കളിചിരിയില്‍ തരിവളകള്‍ കിലുകിലുങ്ങുന്നു
(ഓലച്ചങ്ങാലീ)
കണ്ണാടിക്കവിളോരം നിറമേഴുമണിയുമ്പോള്
കാഞ്ചനത്താരകം കണ്ണിലുദിയ്ക്കുമ്പോള്
താമരത്തൂവിരല്‍ മെയ്യില്‍ തലോടവേ
തങ്കനിലാവേ നിന്നുള്ളം തുള്ളിയോ
ഈ മണിമുകിലൊരു മണിയറവിരിയായ്
മനമതില്‍ വിതറിയ നറുമലരിതളായ്
മിഴികള്‍ ശലഭമായ്
(ഓലച്ചങ്ങാലീ)
പൊന്നോടക്കുഴലൂതും പുലര്കാലതീരങ്ങള്
പൊന്നിറക്കോടിയില് മൂടിയൊരുങ്ങുമ്പോള്
പാഴ്മരച്ചില്ലകള്‍ പനിനീരില്‍ മുങ്ങിയോ
പഞ്ചമമാരോ പൂങ്കാറ്റില്‍ കൊഞ്ചിയോ
ഈ മിഴിയിണയൊരു മരതകമണിയായ്
മനമതില്‍ ഉണരുമൊരനിതര ദളമായ്
കനവു കവിതയായ്
(ഓലച്ചങ്ങാലീ)