എന്തേ മൌനം എന്തേ കോപം
കവിളത്തു സിന്ദൂരമാണോ
നിന്റെ അനുരാഗ ഭാവങ്ങളാണോ
എന്റെ ആരാധികേ...പ്രിയ രാധേ
എന്തേ മൌനം...നിനക്കെന്തേ കോപം
അന്നത്തെ കുട്ടിക്കാലത്തയലത്തെ കുന്നിന്മേലേ
മഴയില്‍ കുളിച്ചുനിന്നതു് പാടേ മറന്നുപോയോ
അരയാല്ത്തറയ്ക്കൽവെച്ചന്നാറാട്ടു പോകുംനേരം
കണ്ണോടു കണ്ണില്‍ നോക്കിയ മധുരം മറന്നു പോയോ..
എന്തേ മൌനം...നിനക്കെന്തേ കോപം
കവിളത്തു സിന്ദൂരമാണോ
നിന്റെ അനുരാഗ ഭാവങ്ങളാണോ
എന്റെ ആരാധികേ...പ്രിയ രാധേ....
എന്തേ മൌനം...ഇന്നെന്തേ കോപം
അരുതാത്തതെന്തോ ചൊല്ലിച്ചിരിക്കുമ്പോളെന്നോടന്നു
കൈതൊട്ടു സത്യം ചെയ്തിട്ടരുതെന്നു പറഞ്ഞില്ലേ
പറയില്ല നിന്നോടൊന്നും പറയില്ല നിന്നോടതു്
പറഞ്ഞെങ്കില്‍ മിഴിരണ്ടും നിറഞ്ഞാലോ കാണാന്‍ വയ്യ....
(എന്തേ മൌനം.....)