കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ തൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിലോരോണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)
എല്ലാരും കോരിനോ എല്ലാരും കോരിനോ
പൂമാല പെണ്ണേ നീ കോര്‍ ...
ആരാരും കാണാതെ ആരാരും കേള്‍ക്കാതെ
പൂവാലിക്കിളിയെ നീ പാട് ...
ആടാനും വയ്യല്ലോ പാടാനും വയ്യല്ലോ
ഇന്നെന്റെ മനസ്സൊരു മോഹപ്പൊന്‍ തൂവല്‍ പോലെ
(കുട പോലെ........... കാണാന്‍ പോരുന്നോ)
ഓരോരോ മോഹങ്ങള്‍ ഓരോരോ ദാഹങ്ങള്‍
അറിയാതൊരു പനിനീര് മഴയായി....
താഴമ്പൂ വിരിഞ്ഞൂ കായാമ്പൂ വിരിഞ്ഞൂ
മനമാകെ മധുരം തിരു മധുരം....
ഉണരുന്നു ശ്രീരാഗം ഉണരുന്നു ശ്രീരംഗം
ഇന്നെന്റെ കരളിന് വാതില്‍ തുറന്നതാരോ
കുട പോലെ പൂമാനം കുടത്തോളം രാത്തിങ്കൾ തൂമുറ്റം പാലാഴീ....
പാലാഴി തീരത്ത് പാതിരാ കോലോത്ത്
പാല്‍ക്കാവടി കാണാന്‍ പോരുന്നോ....
തിരുതാളം കൊട്ടെണ്ടേ കളിയാട്ടം കാണേണ്ടേ
താഴെക്കാവിലോരോണം കൂടെണ്ടേ....ഓ....
(കുട പോലെ........... കാണാന്‍ പോരുന്നോ)