പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ
പൊന്നിഴനൂലാല് പൊന്നേ നിനക്കായ് കൂടു പണിഞ്ഞുതരാം
കുന്നിമണിക്കുരു കൂട്ടി നിനക്കൊരു മാല കൊരുത്തു തരാം
പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ....
ഇളവെയില് തുള്ളും കാട്ടില്‍ ഇളമാന്‍ കുതിക്കും മേടുകളില്‍
മയിലുകളാടും മലയില്‍ മഴവില്ലു വിടരും താഴ്വരയില്
ഒന്നുങ്കൂടെ നീ ആടിപ്പാടിടാന്
വരുകില്ലേ കുരുവീ..നീയരികെ ...
ഒന്നുങ്കൂടെ നീ ആടിപ്പാടിടാന്
വരുകില്ലേ കുരുവീ ..നീയരികെ ...
പാട്ടു പാടുമോ പൂങ്കുരുവീ കൂട്ടു കൂടുമോ തേന്‍കുരുവീ
ചെല്ലക്കാറ്റിന് കിന്നാരങ്ങള്‍ കേള്‍ക്കാം
നെല്ലോല വയലില്‍ നീരാടാന്‍
വെണ്ണക്കല്ലിന് കൊട്ടാരങ്ങള്‍ കാണാം
വെള്ളാമ്പല്പ്പൂവും കൊണ്ടുവരാന്‍
കര്പ്പൂരക്കുന്നില് കസ്തൂരിക്കൊമ്പില്
ഊഞ്ഞാലിലാടാന്‍ നീ വരുമോ
കര്പ്പൂരക്കുന്നില് കസ്തൂരിക്കൊമ്പില്
ഊഞ്ഞാലിലാടാന്‍ നീ വരുമോ
(പാട്ടു പാടുമോ പൂങ്കുരുവീ....)