സ്വര്‍ണ്ണ നിലാത്തേരില് വരുമെന്
നീല മുകില്പ്രാവേ
നിന്റെ മിഴിപ്പൂവില്‍ നിറയെ
പ്രണയക്കഥയാണോ
ഓര്‍മ്മയിലെന്നും ഓണനിലാവായ്
ഓമനമുത്തേ നീ വിടരൂ
ഓളമുറങ്ങും ഈ മനസ്സാകെ
ഒരു മഴയായ് നീ പെയ്തുണരൂ
പൂങ്കാറ്റിന്‍ ചിറകേറി
വരുമോ നീയരികെ
പൂക്കാലം പോലെന്നില്‍
നിറയൂ നീ പ്രിയനേ
(സ്വര്‍ണ്ണ )
ആയിരമിതളില്‍ മിന്നി വിരിഞ്ഞൊരു
കാര്‍ത്തിക ദീപം പോല്‍
ആരതിയുഴിയും അഞ്ജനമിഴികള്‍
തേടുകയല്ലോ ഞാന്‍
ചെമ്പകമൊട്ടില്‍ മുത്തമിടുന്നൊരു
വണ്ടുകള്‍ പോലെന്റെ
നെഞ്ചിലെ വീണാ തന്ത്രികള്‍ മീട്ടും
നൊമ്പരമല്ലേ നീ
പൂക്കുല ചൂടും കൊന്നമരത്തിന്
കൊമ്പിലിരുന്നേതോ
പൂത്തിരുവാതിര മേളമൊരുക്കും
പൂങ്കുയിലല്ലേ നീ
(സ്വര്‍ണ്ണ )
പുലര്‍വെയില്‍ മേലെ പൊന്നരയാലില്
കിങ്ങിണി തുള്ളുമ്പോള്‍
പ്രണയസുഗന്ധം കൊണ്ട് തലോടും
കാറ്റായ് നീയെന്നും
ചെമ്പനിനീരിന്‍ ചെപ്പിലൊളിച്ചൊരു
മഞ്ഞുകണം പോലെ
നെഞ്ചിലെ മോഹ ചീലുകലെന്തേ
നീ നിറയുന്നെന്നില്‍
മുന്തിരി നീര് മണി മുത്ത് കിലുങ്ങും
ഒരു ചെറു പുഞ്ചിരിയായ്
മഞ്ചലിലേറി വിരുന്നു വരുന്നെന്
സ്നേഹിതനല്ലേ നീ
(സ്വര്‍ണ്ണ )