തങ്കനിലാവേ തേടുവതാരെ
തെങ്കാശിപ്പൂങ്കടവില്....
സുന്ദരിയല്ലേ...എന്നുയിരല്ലേ....
സിന്ദൂരം ചാർത്തിടട്ടേ...
പരിഭവം പറയവേ മിഴി വാടിയോ
പതിയെ നിന് പ്രണയമീ കിളി പാടിയോ...
ഇടനെഞ്ചിലെ ഇടനാഴിയില്‍ ഇനിയൊന്നു ചേര്‍ന്നിരിക്കുമോ...
(തങ്കനിലാവേ.....)
നീ ചിരിച്ചാല്‍ മുത്തു പൊഴിയും
കൊഞ്ചി നിന്നാല്‍ തെച്ചികള്‍ പൂക്കും
പയ്യെ എന്‍ നെഞ്ചിലലിഞ്ഞാല് മാർകഴിയാകും
താരകങ്ങള്‍ നിന് മിഴി രണ്ടില്‍
മിന്നിത്തെന്നും രാത്രിയിലെന്നും
ചേലോലും ചാരുതയെല്ലാം നീ എനിക്കേകും
കണ്ണാടിപ്പൂമ്പുഴയില് രണ്ടാളും നീന്തിടുമ്പോള്‍
അല്ലിപ്പൂച്ചുണ്ടില് മൊട്ടിട്ടു നില്ക്കും
മുത്തങ്ങള്‍ നീ പകരാമോ...
(തങ്കനിലാവേ.....)
വെള്ളിമേഘം പന്തലൊരുക്കും
താഴമ്പൂവിന് താലി കൊരുക്കും
തീരാത്ത മോഹമെല്ലാം പാല്മഴയാകും
ജാലകങ്ങള്‍ മെല്ലെ അടയ്ക്കും
ഗാനവീണ പാടിത്തുടങ്ങും
കാതോരം ഓതുന്നതെല്ലാം കവിതകളാകും
കാണാത്ത മാനസത്തില്‍ പണ്ടേ നീ കാത്തുവെയ്ക്കും
പൊന്കനവിന്റെ കല്ക്കണ്ടമേകും
പ്രാണന്റെ പാതിമെയ്യല്ലേ....
(തങ്കനിലാവേ.....)