ഉം.ഉം..ഉം...ലാലാലാ
ഉം ഉം..ഉം.. ഹാ ഹാ ഹാ
ഉം ആഹാ ഹാ ഹാ ഹ ഹാ
പാതി മായും സന്ധ്യേ ഈ വാനിൻ നെറ്റിയിൽ
നീ തൊടുന്നു മെല്ലെ പൂന്തിങ്കൾ കുങ്കുമം
ഞാനുറങ്ങും നിനവിൻ പൂത്ത പൂവൽ ശയ്യമേൽ
ചാരി നിന്നെൻ നെറുകിൽ തൊട്ടുഴിഞ്ഞു നിൻ വിരൽ
ഉദിക്കുമീ വിൺതാരം നിന്നെ കാത്തു നിൽക്കയോ
(പാതി മായും...)
ആ..ആ..ആ
ഏതോ മുളംതണ്ടായെൻ നെഞ്ചിൽ നേർത്ത പാട്ടും
ഏകാന്ത യാമം പോലെ വിതുമ്പുന്ന തൂമഞ്ഞും
നീയാം നിലാവിൻ തെല്ലായുള്ളിൽ പെയ്ത ണോവും
കുഞ്ഞോർമ്മയോളം തുള്ളും തണുപ്പാർന്ന താരാട്ടും
ആമ്പൽ തെന്നലും ഒരോമൽ പ്രാവിൻ പൈതലും
ചിറകണിയും മനസ്സിന്റെ തീരങ്ങൾ തേടുന്നു
(പാതി മായും...)
എങ്ങോ മയങ്ങും മൗനം മൂളും ഈണമായും
ഏതോ ചിരാതിൻ നാളം കൊളുത്തുന്നു പിന്നെയും
ജന്മാന്തരങ്ങൾ നേരും പുണ്യം പോലെയെന്നും
നിന്നോട് മന്ത്രിപ്പൂ ഞാൻ സ്വകാര്യങ്ങളോരോന്നും
വിണ്ണിൻ പൊയ്കയിൽ വിളങ്ങും തൂവെൺ താമരേ
ഇതളണിയും കിനാവിന്റെ പൂത്താലം നൽകാമോ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
(പാതി മായും...)