ലാലാലാ ലാലാലാലാ
ലാലാലാലാലാലാ
പകൽമുല്ല ചില്ലുമേയും ആകാശതീരത്തെ
വെയിൽ തൂവൽ എന്നെപ്പോലെ ഈറൻ മാറും (2)
പാരിജാത ഹംസങ്ങൾ പാൽ മഞ്ഞുമേഘങ്ങൾ
പറന്നെത്തി മെല്ലെ കാതിൽ എന്തോ ചൊല്ലി മാഞ്ഞോ
(പകൽമുല്ല..)
കുഞ്ഞോളം തുള്ളി മെല്ലെ
തൊട്ടുഴിഞ്ഞെൻ മെയ് മിനുക്കുമ്പോൾ
കുന്നോരം കന്നിയാറ്റിൽ മിന്നി മായും മീൻ കുരുന്നായ് ഞാൻ
മാറിൽ മഞ്ചാടി മുത്തിൻ പിഞ്ചു മൊട്ടില്ലയോ
ആരുമോരാതെ ഉള്ളിൽ തേനുറഞ്ഞീലയോ
കണ്ണിൽ കണ്ണാടി വെണ്ണിലാവിന്റെ വെണ്ണ ഉരുകീലയോ
(പകൽമുല്ല..)
ചെമ്മാനം ചേലുലാവും പീലി മഞ്ഞിൻ ചാന്തു ചാർത്തുമ്പോൾ
ഞാനേതോരല്ലിയാമ്പൽ പൂവിനുള്ളിൽ പോയൊളിച്ചാലോ
ദൂരെ മൺവീണ പാടി ദൂതു പോരുന്നുവോ
കാറ്റു പൂവാട നീട്ടി കൈത കസവോലയും
നൂറു വാസന്ത വർണ്ണശലഭങ്ങൾ എന്നിൽ ഉയരുന്നുവോ
(പകൽമുല്ല..)