ഏതേതോ ജന്മത്തിന് ഇടനാഴിയില്‍
കത്താത്ത കൈത്തുമ്പിന് തിരിയാണ് നീ
മറ്റേതോ മൌനത്തിന് മലര്‍വാടിയില്‍
മായാത്ത കണ്ണീരിന് മഴയാണ് നീ
നോവുന്നു സ്വപ്നങ്ങള്‍ നെഞ്ചില്‍
നീറുന്നു മോഹങ്ങള്‍ ഉള്ളില്‍
യാമങ്ങള്‍ തേങ്ങുന്നു വിണ്ണില്‍
പാടാത്ത പാട്ടിന്റെ കൂട്ടില്‍
കാറ്റേ നിന് കാല്പ്പെരുമാറ്റങ്ങള് കേള്‍ക്കാതെ
ഈ രാവില്‍ കൂരിരുള്‍ കോണില്‍ നീ കേഴുന്നു
മുത്തുക്കുട കെട്ടിത്തരുവാന്‍
മുത്തം കവിള് മുത്തി തരുവാന്‍
നൃത്ത ചുവടാടിത്തരുവാന്
മുട്ട്ക്കുഴല് ഊതിത്തരുവാന്
കൂടെ പോന്നു കുറുകി പോന്നു
വസന്തമാം കുയിലമ്മമാര്
എന്നും എന്നും നിന് കാവലായി
നെഞ്ചം നീട്ടി നില്ക്കുന്നൊരു
വെണ് മുലപ്പാലായി നീ
വെണ് മുലപ്പാലായി നീ
(ഏതേതോ ജന്മത്തിന്)
വര്‍ണ്ണ കനവെല്ലാം വെറുതെ
മഞ്ഞക്കിളി മഞ്ഞില്‍ മറയാന്‍
മൊട്ടിട്ടത് മൊട്ടായി പൊഴിയാന്‍
ചില്ലിട്ടൊരു കൂട്ടില്‍ കഴിയാന്‍
ചാഞ്ഞേ പെയ്യും പെരുമഴയില്‍
കടലിന്റെ കരള്‍ പിടഞ്ഞു
പൊന്നണിഞ്ഞ നിന്നോര്‍മ്മയില്‍
കണ്ണും നാട്ടു നില്ക്കുന്നൊരു
വാത്സല്യ തെല്ലായി നീ
വാത്സല്യ തെല്ലായി നീ
(ഏതേതോ ജന്മത്തിന്)