മാനത്തെ താമരത്തെന്നലില് ചാറുന്ന മഴത്തുളിയേ
മാമയില്പ്പെണ്ണിന്റെ പൂവുടല്‍ മൂടുന്ന മലര്ത്തുളിയേ
മാനത്തെ താമരത്തെന്നലില് ചാറുന്ന മഴത്തുളിയേ
മാമയില്പ്പെണ്ണിന്റെ പൂവുടല്‍ മൂടുന്ന മലര്ത്തുളിയേ
ചന്ദനക്കുളിരായ് കുളിരുന്ന മാറില്‍ മിടിക്കാതേ
ഓ..ഓ..അന്തിക്കു നീയെന്‍ അരമണി ചിമിഴില്‍ ഒളിക്കാതേ
ആപ്പിള്പ്പൂപോലെ ലില്ലിപ്പൂപോലെ നീ വിരിഞ്ഞുണരൂ
ഏപ്രില്‍ മെയ്മാസം വെണ്ണക്കല്പ്പെണ്ണായ് ഞാനലിഞ്ഞുരുകാം
ഈ മാനത്തെ താമരത്തെന്നലില് ചാറുന്ന മഴത്തുളിയേ
മാമയില്പ്പെണ്ണിന്റെ പൂവുടല്‍ മൂടുന്ന മലര്ത്തുളിയേ
നിന്നെ പൊന്നാക്കാന്‍ പുലരികളെത്തുമ്പോള്
മഞ്ഞില്‍ ചേക്കേറും നറുമൊഴി മൈനേ
പൂവന് പൂവിരലാല് കവിളിലുഴിഞ്ഞപ്പോള്
ഓമല്ച്ചുണ്ടുകളില് ഒഴുകുമൊരീണം
വെയിലാറും വഴിയോരം ഞാന്‍ നില്‍ക്കേ
ശലഭങ്ങള്‍ മിഴി രണ്ടും ഉഴിയുമ്പോള്‍
സന്ധ്യകള്‍ മംഗളകുങ്കുമമാം
പൂമ്പൊടി മെയ്യിലെറിഞ്ഞുവോ
തങ്കനിലാവിലൊരമ്പിളിയുരുകി
മാനത്തെ താമരത്തെന്നലില് ചാറുന്ന മഴത്തുളിയേ
മാമയില്പ്പെണ്ണിന്റെ പൂവുടല്‍ മൂടുന്ന മലര്ത്തുളിയേ
നിന്നെ താരാട്ടാന്‍ തളിരുകള്‍ പൂക്കുമ്പോള്‍
കണ്ടാല്‍ മിണ്ടാതീ പരിഭവമെന്തേ
മിന്നല്‍ പൂങ്കമ്മല് കവിതകള്‍ മൂളുമ്പോള്‍
കിന്നാരക്കാറ്റിന് കസവിലുലഞ്ഞൂ
നിഴല്‍ വീഴും നിലവില്ലേ...നീ പോരൂ
നിറമാവില് കുയില്പാടും പാട്ടില്ലേ
ജാലകവാതിലടഞ്ഞീലേ...പൂമണി മുല്ലവിരിഞ്ഞീലേ
പാര്വണചന്ദ്രത നമ്മളിലൊഴുകീ
(മാനത്തെ താമര.....)