എന്നിനി ദര്‍ശനം എങ്ങനെ ദര്‍ശനം
ഏതൊരു കോവില്‍ തിരുനടയില്‍
ഏടലര്‍ മാനിനി മാനിക്കും
തിരു മേനിയടിയന്നരുളീടും?
വാകച്ചാര്‍ത്തിനു തിരുതുയിലുണരൂ
വരഗുരുവായൂര് മുകില്‍ വര്‍ണ്ണാ
തിരുവാര്‍പ്പിങ്കല്‍ ഉഷയ്ക്കെഴുന്നള്ളി
തിരുവമൃതുണ്ണും മണിവര്‍ണ്ണാ
തിരുവമ്പലപ്പുഴയില്‍ കൊതിയോടും
ഒരുപാല്പ്പായസം ഉണ്ണും കണ്ണാ
തിരുതൊടുപുഴയില്‍ തൃച്ചാര്ത്തഴകില്
തിരുവുടല്‍ വടിവില്‍ അമരും കണ്ണാ