അണ്ണാര്‍ക്കണ്ണാ...
അണ്ണാര്‍ക്കണ്ണാ അണ്ണാര്‍ക്കണ്ണാ ഞാനൊരു പഞ്ചവര്‍ണ്ണപ്പൈങ്കിളി
ഞാവല്‍ മരത്തിലല്ല ഞാനും തൊടിയിലില്ല
മന്മഥനാമൊരു സ്നേഹസ്വരൂപന്റെ മനസ്സിന്റെ ചില്ലയില്‍ കൂടുവച്ചു
അണ്ണാര്‍ക്കണ്ണാ അണ്ണാര്‍ക്കണ്ണാ
മകരവിളക്കു കണ്ടെന് മൂവാണ്ടന്‍ മാവുപൂത്തു
മാമ്പൂവിന് മണമെന്നില്‍ മായാസുഖം പകര്‍ന്നു
ഞാനറിയാതെയെന്നില്‍ രാഗച്ചിലമ്പുണര്ന്നു
രാഗച്ചിലങ്കയില് എന്‍ മോഹസ്വരം വിടര്‍ന്നു
മോഹസ്വരം വിടര്‍ന്നു....
മധുരവികാരധാര മധുഗാനലഹരികളില്
മമനിമിഷങ്ങള് നീന്തി നീരാടി മേഞ്ഞിടുമ്പോള്
മലരുകള്‍ തോറും എന്റെ ഹൃദയം തെളിഞ്ഞിടുമ്പോള്‍
മറഞ്ഞു നില്ക്കുകയില്ല മായക്കണ്ണനെപ്പോലെ
മായക്കണ്ണനെപ്പോലെ