പാല്‍നിലാവിനും ഒരു നൊമ്പരം
പാതിരാക്കിളി എന്തിനീ മൗനം
സാഗരം മനസ്സിലുണ്ടെങ്കിലും
കരയുവാന്‍ ഞങ്ങളില്‍ കണ്ണുനീരില്ല
മണ്ണിനു മരങ്ങള്‍ ഭാരം മരത്തില്‍ ചില്ലകള്‍ ഭാരം
ചില്ലയില്‍ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികള്‍
പക്ഷിക്കു ചിറകു ഭാരം ചിറകില്‍ തൂവലും ഭാരം
തൂവലു കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങള്‍
(പാല്‍നിലാവിനും)
മാനം നീളേ താരങ്ങള്‍ ചിമ്മിചിമ്മിക്കത്തുമ്പോള്
ഇരുട്ടിലെ തെമ്മാടിക്കൂട്ടില് തുടിയ്ക്കുമീ തപ്പു താളങ്ങള്‍
(മണ്ണിനു മരങ്ങള്‍ )
(പാല്‍നിലാവിനും)
വിണ്ണിന് കണ്ണീര്‍മേഘങ്ങള്‍ മണ്ണിന് കണ്ണീര് ദാഹങ്ങള്‍
ഒരിക്കലും പെയ്യാമോഹങ്ങള് നനയ്ക്കമോ നെഞ്ചിന് തീരങ്ങള്‍
(മണ്ണിനു മരങ്ങള്‍ )
(പാല്‍നിലാവിനും)
(മണ്ണിനു മരങ്ങള്‍ )