പിറന്നോരി മണ്ണും മാറുകില്ല
നിറഞ്ഞൊരീ കണ്ണും തോരുകില്ല (൨)
നിശയും നിലാവും പകലും വേനല്‍ക്കാറ്റും
മഴയും തൂമഞ്ഞും നിഴലാടും മേടും
എന്തിനോ ....തുടരുമ്പോള്‍ .......
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)
വിരുന്നുകാര് മടങ്ങണം തങ്ങിയാല്‍ എങ്ങിടം ഭൂമിയില്‍
അരണ്ടൊരീ അരങ്ങിലും ആടുവാന്‍ ഏറിയാല്‍ എത്രനാള്‍ ..
വരവുകളാല് സുഖങ്ങളില്‍ ചിലവുകളാല്‍ ദുരന്തങ്ങള്‍
അത് പണിയും വിലങ്ങുമായി തടവറയില്‍ തുറുങ്കില്‍
എന്തിനോ ....തുടരുമ്പോള്‍ .......പരതുമ്പോള്‍
മനസ്സ് എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)
മതങ്ങളെ മനങ്ങളെ മാറ്റുവാന്‍ ആവുമോ ഞങ്ങളെ
തുടക്കവും ഒടുക്കവും തോല്കുമീ ജന്മമാം ബന്ധനം
ഒരു ഞൊടിയില്‍ മറന്നുവോ പുകമറയില്‍ മറഞ്ഞെന്നോ
വിടപറയും വിഷാദമേ വിധിപറയും മുഹുര്‍ത്ഥം
എന്തിനോ ....തുടരുമ്പോള്‍ ......തുടരുംപോള്‍
മനസ്എന്ന മന്ത്രജാലവും മനുഷ്യനും മാത്രം മാറുമോ
(പിറന്നോരി മണ്ണും)