മൈലാഞ്ചി എന്തിന്നീ മണവാട്ടിപ്പെണ്ണിന്റെ
മാണിക്കക്കൈയുകളില് ...
മാരന്നു നീ നറുംതേനാണു തേനിന്
മാതളത്തൊടുപാത്രം ..ഓ ...
മാതളച്ചില്ലുപാത്രം...ഓ ...
മാതളച്ചില്ലുപാത്രം ...
(...മൈലാഞ്ചി ..)
താമരപ്പൊന്നൂലാല് നെയ്തതാരീ പാദുകം
താമരപ്പൊന്നൂലാല് നെയ്തതാണെന്‍ പാദുകം
ഓമനക്കൈത്താരില് മണിനാദമോലും കാങ്കണം
കാണും കണ്ണിനു കണിയായ് കുളിരായ്
കാനാക്കണ്ണിനു കനവായ് നിനവായ്
കാണും കണ്ണിനു കണിയായ് കുളിരായ്
കാനാക്കണ്ണിനു കനവായ് നിനവായ്
നീ വാഴും അരമനയില്‍ ....
(...മൈലാഞ്ചി ..)(2)
നീലമത്സ്യം നീന്തും നീള്മിഴിപ്പൂംപൊയ്കകള്
കാലം തേടും കണ്ണാടികള്‍ നേരെ കാണും വേളയില്‍
നാണം പൂണ്ടപ്പോള്‍ മിഴിചിമ്മി തലതാഴ്ത്തി
താഴെ നഖചിത്രം എഴുതും വെറുതെ ..
നാണം പൂണ്ടപ്പോള്‍ മിഴിചിമ്മി തലതാഴ്ത്തി
താഴെ നഖചിത്രം എഴുതും വെറുതെ ..
ഈ രാവില്‍ ..മണിയറയില്‍...
(...മൈലാഞ്ചി ..)(2)