ഇന്നല്ലോ പൂത്തിരുനാള് മകം പിറന്നൊരു മങ്കയ്ക്ക്
പുന്നെല്ലിന്‍ പുത്തരിയാല്‍ വിരുന്നൊരുക്കാം തങ്കയ്ക്ക്
പുള്ളോര്വീണേ കുടവും പാട്ടിനിളനീരുമായോടിവാ
എല്ലാര്ക്കും പൊന്മകളാം മകം പിറന്നൊരു മങ്കയ്ക്ക്
മുത്തായ മുത്തുകളിഴകോര്ത്ത് കഴലിലണിയുമണിനൂപുരങ്ങള്
(ഇന്നല്ലോ)
ഇന്നെന്നോമല് കുഞ്ഞുമോള്‍ക്ക് കണ്ണെഴുതാന്‍ മയ്യിതാ
വാല്‍ക്കണ്ണാടീം ചാന്തുചെപ്പും വാസനപ്പൂത്താലവും
മഞ്ഞക്കോടീം കൊണ്ടുവാ ഒരു മഞ്ഞക്കിളിയേം കണ്ടുവാ
മഞ്ഞക്കിളിയെ കണ്ടുവന്നാല്‍ മധുരം തിന്നാം കണ്മണീ
ചെല്ലക്കിളിമകളിതുവഴിയഴകൊടു വരുമൊരു
സമയമിതറിയുക കിളിമകളേ
(ഇന്നല്ലോ)
ഭാഗ്യമുള്ള കൈയ്യുനോക്കും പൂങ്കുറത്തീ ചൊല്ലു നീ
മാംഗല്യത്തിരുയോഗമെത്തി പൂമുഖത്തായ് നില്ക്കയോ
മിന്നും മാലേം താലിയും ഇനി ഇന്നേ വാങ്ങിപ്പോരണം
പൂരോം വേലേം കാണുവാന്‍ തുണയാളും കൂടെപ്പോകണം
ചെല്ലക്കിളിമകളിതുവഴിയിനിവരുമളവിലി-
തവളൊടു പറയുക മലര്മകളേ
(ഇന്നല്ലോ)