നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ വെറുതേ പുനിതം പറയാതേ
നമ്മളുകൊയ്യും വയലുകളിന്നീ തമ്പ്രാക്കളുടേതല്ലേ
അല്ലെന്നേ അല്ലെന്നേ അല്ലല്ലല്ലെന്നേ
നമ്മളുകൊയ്യും വയലെല്ലാം...........
വിത്തുവിതച്ചതുനാമല്ലേ വിളകാത്തുകിടന്നതു നാമല്ലേ
പത്തരമേനി വിളഞ്ഞില്ലേ പുതുകറ്റകള് കൊയ്തുമെതിക്കാനും
ഒത്തുമടച്ചില്ലേ നാമൊത്തുമടച്ചില്ലേ
കന്നിക്കുയിലേ കാര്കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ
നെന്മണിപൊന്മണി പൊന്നാര്യന്‍ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ
പൊന്നാങ്ങളചൊല്ല് പൊന്നാങ്ങളചൊല്ല്
വിത്തിന്നൊപ്പം വേര്പ്പുവിതച്ചതു നാമല്ലേ നാമല്ലേ
ചക്രം തിരിയേ തൈതകപാടി തേകിയൊഴിച്ചതു നാമല്ലേ
കലിതുള്ളും മഴയത്ത് മടവീഴും കാറ്റത്ത് കാവലിരുന്നതു നാമല്ലേ
നാമല്ലേ നാമല്ലേ നാമല്ലേയല്ലേ
അന്തിയില്‍ മേലെ മാനത്ത് എന്തൊരു ചേലാ ചെങ്കതിര്
ചെങ്കതിരിഴകള്‍ നെയ്താരോ ചെമ്മാനക്കൊടി നീര്‍ത്തല്ലോ
തുമ്പത്താരോ തുന്നിച്ചേര്ത്തതൊരമ്പിളിയോ പൊന്നരിവാളോ
മാരിക്കാറിന് പടയണികള്‍ പാടിപ്പാടിവരുന്നുണ്ടേ
നമ്മളുകൊയ്യും വയലെല്ലാം............