ഇങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്
ബലികുടീരങ്ങള്തന്നാത്മാവുണര്ത്തുന്ന
സമരസത്യങ്ങള്ക്കൊരഗ്നിസന്ദേശമായ്
അഗ്നിസന്ദേശമായ് അഗ്നിസന്ദേശമായ്
പ്രാണനില്‍ വെട്ടംവിടര്ത്തും സഖാക്കള്‍ക്ക്
ചോരച്ച ധന്യവാദങ്ങള്‍...
ധന്യവാദങ്ങള്‍ ധന്യവാദങ്ങള്‍...
മാറ്റങ്ങള്തന് പടത്തോറ്റം കൊടുങ്കാറ്റു
തീര്ക്കുന്നൊരിന്ത്യന് തമസ്സില്
മര്ത്യാപദാനം കുറിയ്ക്കുന്ന
നിങ്ങള്‍ക്കു രക്ത്യാഭിവാദ്യങ്ങള് വീണ്ടും
കാലം തുടുക്കുന്ന തൊട്ടാലിരമ്പുന്ന
കാറ്റാണു തീയാണു ഞങ്ങള്‍
(ബലികുടീരങ്ങള്‍)
അങ്കത്തലയ്ക്കല് പടര്‍ന്നുകത്തി
ചോരചിന്തിപ്പിടഞ്ഞു മരിയ്ക്കെ
ദേഹത്തെ നെഞ്ചോടു ചേര്‍ത്തും
കരുത്തര്‍ക്കു വീരവണക്കം വണക്കം
നേരും ചരിത്രവും മണ്ണും പ്രതീക്ഷയും
കാലവും നിങ്ങള്‍ക്കു സാക്ഷി
(ബലികുടീരങ്ങള്‍)
ഇങ്ക്വിലാബ് സിന്ദാബാദ്
രക്തസാക്ഷികള്‍ സിന്ദാബാദ്