ഹൃദയത്തില്‍ തേന്മഴ പെയ്യും
ഇടയപ്പെണ്കൊടിയേ...
താഴ്വരയില് ചെമ്പനീര്‍പ്പൂ-
ത്താലവുമായ് വരുമഴകേ...
(ഹൃദയത്തില്‍...)
ഒലീവുചില്ലകളൊരുപിടി മരതക-
മണികള്‍ കൊരുക്കുകയായി
ഇണയായ് നീര്‍ക്കിളി നീന്തും
പൊയ്കയുമിക്കിളി കൊള്ളുകയായി
തളിര്‍ത്ത മുന്തിരിവള്ളിക്കുടിലില്‍
തത്തകള്‍ കൊഞ്ചുകയായി
ഒരു ഗാനത്തിന് ചിറകില്‍ വരൂ നീ
യറൂശലേം കന്യേ...
(ഹൃദയത്തില്‍...)
കിനാവു കാണുംപോലെ മിഴികളില്‍
നിലാവുദിച്ചതുപോലെ...
ഒരു ലില്ലിപ്പൂ വിരിയുംപോലെ
അരികില്‍ നീയണയേ...
പ്രപഞ്ചമാകെ പാടുകയായിതൊ-
രപൂര്വ്വസുന്ദരരാഗം...
നമുക്കു പാര്‍ക്കാന്‍ മാതളവനികകള്
നിശാനികുഞ്ജങ്ങള്...
(ഹൃദയത്തില്‍...)