മുകവസന്തം വീണയില്‍ ഉറങ്ങി
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങള്‍
ഏകാന്ത സന്ധ്യയില്‍ ഇതളായി കൊഴിഞ്ഞു
താമരമലരിന്‍ നൊമ്പരം കാതരമായെന് മാനസം
മുകവസന്തം വീണയില്‍ ഉറങ്ങി - മൂകവസന്തം
പോയ ദിനങ്ങളൊരോര്മ്മയില് ഒതുങ്ങി
അപരാധങ്ങള്‍ പിന്‍വിളിയായി
സ്വയമണിയും കുരിശ്ശിന് മുനയില്‍
കീറി മുറിഞ്ഞു ഇരു ഹൃദയം
മുള്‍ച്ചെടിയില്‍ പനിനീര് മലരായി
പിന് നിഴലില്‍ വിരിയൂ നീ
ഒന്നിതള് വാടാതെ
മുകവസന്തം വീണയില്‍ ഉറങ്ങി - മൂകവസന്തം
സൂര്യവിഷാദമൊരന്തിയില് മുങ്ങി
താരം ഉണര്‍ന്നു തെളിവാനില്‍
താരണിയും മിഴിനീര്ക്കനവില്
പാതി വിരിഞ്ഞു പൂന്തിങ്കള്‍
ചന്ദ്രികയില്‍ അഭയം പകരാന്‍
ഇനി ഉണരു രജനി
ഉള്ക്കുളിരായി നിറയു
(മുകവസന്തം വീണയില്‍...)