തെയ് തോം തെയ് തക തക തോം തെയ് തോം (3)
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
തെയ് തോം തെയ് തക തക തോം തെയ് തോം
പൂന്തിരയിൽ കളിവഞ്ചിപ്പാട്ടിൻ കിന്നാരത്തള കിലുക്കം
തെയ് തോം തെയ് തക തക തോം തെയ് തോം
അങ്ങേലെ കടവത്തും ഇങ്ങേലെ മാടത്തും ആളങ്കാരത്തിൻ കുരലാരം
ഹൊയ്യാ ഹോ ഹൊയ്യാ ഹൊയ്യാ
ഹൊയ്യാ ഹൊയ്യാ ഹോ ഹൊയ്യാഹോ (2)
(സുന്ദരിയാം......)
അരയാലിൻ കൊമ്പിന്മേലെ പൂർണ്ണ ചന്ദ്രൻ
ചേങ്കിലയും കൊണ്ടല്ലോ മേളത്തിനു വന്നെത്തി
ഒരു തുള്ളി പനിനീരും കൊണ്ടോടി വന്നു
നാക്കിലയിൽ തുള്ളി വരും ഗന്ധർവൻ പൂങ്കാറ്റ്
തായമ്പക താളത്തിൽ പൂരം കൊടിയേറി
താലപ്പൊലിയേന്തിയൊരുങ്ങി പവിഴപ്പെൺകൊടികൾ
കേട്ടു ഒരു കഥകളി മേളം കണ്ടു പൊന്നാനച്ചമയം
മുത്തുക്കുടകളും അങ്കക്കളികളും ഓണതകൃതിയുമായ്
ധീം തത്തക ധീം ധീം തത്തക തിത്തൈ തിത്തൈ തകൃത ത്തൈ
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
അങ്ങേലെ കടവത്തും ഇങ്ങേലെ മാടത്തും ആളങ്കാരത്തിൻ കുരലാരം
അയ്യയ്യാ ആനച്ചന്തം പട്ടം കെട്ടിപ്പോയ് അയ്യയ്യാ
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
അരയന്നക്കളിയോടങ്ങൾ നീന്തി വന്നു
ഇക്കരയും മറുകരയും തിരുതാലം തുള്ളിപ്പോയ്
പൂമാലത്തോരണമിട്ടു ഗോപുരങ്ങൾ
അമ്പലവും കാവുകളും പൂമ്പുഴയിൽ മുങ്ങിപ്പോയ്
നാലമ്പലമുറ്റമൊരുങ്ങി കൂത്തു തുടങ്ങാനായ്
നാലാളുകൾ ആർത്തു വിളിച്ചു ചന്തയൊരുങ്ങാനായ്
ആട്ടം ഒരു കാവടിയാട്ടം ഇന്നും ഒരു പൂക്കളിയാട്ടം
അല്ലിത്താമര വള്ളിക്കുടിലുകൾ അരങ്ങ് പകരുകയായ്
അക്കുത്തിക്കുത്താനവരമ്പത്തയ്യങ്കുത്ത് കരിങ്കുത്ത്
സുന്ദരിയാം കണ്ണാടിയാറ്റിൽ സിന്ദൂരത്തിരയിളക്കം
പൂന്തിരയിൽ കളിവഞ്ചിപ്പാട്ടിൻ കിന്നാരത്തള കിലുക്കം
അങ്ങേലെ കടവത്തും ഇങ്ങേലെ മാടത്തും ആളങ്കാരത്തിൻ കുരലാരം
അയ്യയ്യാ ആനച്ചന്തം പട്ടം കെട്ടിപ്പോയ് അയ്യയ്യാ