അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ
നിലാവു നിറയും മിഴിയില്‍
നിറദീപം തെളിഞ്ഞു നിന്നൂ
ഇലവീഴാ പൂഞ്ചിറയില്‍
പകൽ മുങ്ങും പാല്‍ക്കടവില്‍..
അനാദിയാം എന്‍ സ്നേഹം
അഴകേ ഞാന്‍ നിനക്കു തന്നൂ
വെയില്‍മഴ തംബുരുവില്‍
ശ്രുതിയിടും ഓര്‍മ്മകളില്‍
നീ നിറയുന്ന ഭാവനയോ
സുഖമുള്ള വേദനയോ
വിരഹനിശീഥം വിടപറയുമ്പോള്‍
ഇനിയും നീ വരുമോ
ഈറന്‍ മൊഴി തരുമോ ...
(അനാദിയാം... )
ഇണമരപ്പൂന്തണലില്
വിരിവെയ്ക്കും സന്ധ്യകളില്‍
നീ തിരിയിട്ട മൺവിളക്കില്‍
തെളിയുന്നു ചന്ദ്രദളം
മറവിയിലേതോ മധുരവുമായെന്
മൌനം കാത്തിരുന്നൂ ...
മനസ്സും കാത്തിരുന്നൂ ..
(അനാദിയാം ... )