Olivukal thalirito ormakal poovito
ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ (2)
ഓമലാളുടെ ചെമ്മരിയാടുകള്‍ മേയണകുന്നിനു പേരിട്ടോ
അവളും ഞാനും നട്ടു വളര്ത്തിയൊര-
ത്തിമരത്തില് കായുണ്ടോ കായുണ്ടോ കനിയുണ്ടോ
ഒലിവുകള്‍ തളിരിട്ടോ ഓര്‍മ്മകള്‍ പൂവിട്ടോ
// ഒലിവുകള്‍ തളിരിട്ടോ........//
ഏദന്‍ സന്ധ്യകള്‍ ചായം ചാര്‍ത്തും താഴ്വാരത്തില്‍
ഈ നീലമുന്തിരിവല്ലികള് ചാഞ്ഞതു
നിന്റെ മെയ്യില്‍ തഴുകുന്നോ
// ഏദന്‍ സന്ധ്യകള്‍........//
കുന്തിരിക്കപ്പുകയില്ലേ കൂജനിറച്ചും വീഞ്ഞില്ലേ
കുഴലു വിളിക്കും കാറ്റില്ലേ കൂടെയുറങ്ങാനാളില്ലേ
നിന്റെ വാര്‍മുടി കോതിയൊതുക്കണതെന്റെ മിഴിയല്ലേ
നീ എന്റെ സഖിയല്ലേ
// ഒലിവുകള്‍ തളിരിട്ടോ........//
ഷാരോണ്‍പൂക്കല്‍ കാതോര്‍ക്കുന്നൊരു കാവല്‍മാടം
നിന് മാരിപ്രാവുകള് ദൂതിനു പോയതു സോളോന്റെ അടുത്തേക്കോ
// ഷാരോണ്‍പൂക്കല്‍........//
മഞ്ഞുമൂടിയ കുന്നല്ലേ കുഞ്ഞുനെഞ്ചില്‍ ചൂടില്ലേ
വെള്ളിമേഘക്കുടയില്ലേ വെണ്ണിലാവുപുതയ്ക്കണ്ടേ
അന്തിവിണ്ണിനെ മടിയില്‍ ഇരുത്തിയതെന്റ അഴകല്ലേ
നീ എന്റെ സുഖമല്ലേ
// ഒലിവുകള്‍ തളിരിട്ടോ........//
ഓ.........