എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ് (2)
മാറോടു മെയ്ചേര്‍ത്തു താളംപിടിക്കയാ-
ണാശകള് അമ്മയേപ്പോലെ...(2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്
പകല്‍ മയക്കത്തിന് മധുരിമയില്‍
വിരഹം വിതയ്ക്കും മരീചികയില്‍ (2)
പൊന്മാന് കിടാവായ് തുടിതുള്ളിയെത്തും
നിരാശകള്‍ കാമുകിയേപ്പോലെ.... (2)
എണ്ണിയാല്‍ തീരാത്തൊരിഷ്ടങ്ങളായ്
വാത്സല്യമൊഴുകുന്ന നിമിഷങ്ങളായ്
തെളിനീര്കുളത്തിന് ഇളം തണുപ്പായ്
തോളത്തു തല ചായ്ക്കുമാശ്വാസമായ് (2)
പിന്നെയും ജീവിതം നുണയാന്‍ കൊതിപ്പിക്കും
ആശകള്‍ കാമിനിയേപ്പോലെ...(2)
(...എണ്ണിയാല്‍ ...)