ആയ്യയ്യേയോ ആയ്യയ്യേയോ
കാട്ടുവള്ളിയൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം
കൊച്ചുകുറുമ്പന്‍ കുട്ട്യേക്കാണാനെന്തൊരു രസമാണെന്നോ
അന്നാ കൊച്ചുകുറുമ്പന്‍ കുട്ടിക്കാലത്തെന്തൊരു രസമാണെന്നോ...
(കാട്ടുവള്ളീലൂഞ്ഞാലാടാം...)
അരയോളം പുഴവെള്ളം അരികില്‍ നിന് ചിരിവള്ളം (2)
കുളിക്കാനമ്പലക്കടവ് കളിക്കാനോലവാല്ത്തുമ്പി
കണിക്കൊരു പൊന്‍ പണക്കിണ്ണം നിറക്കാന്‍ വീട്ടുപത്തായം വിരുന്നുണ്ണാന്‍ ഇലച്ചിന്ത്
അന്നാ കൊച്ചുകുറുമ്പന്‍ കുട്ടിക്കാലത്തെന്തൊരു രസമാണെന്നോ...
കാട്ടുവള്ളിയൂഞ്ഞാലാടാം നാട്ടുമാവിലോടിക്കേറാം
കാളവണ്ടിയേറിപ്പോകാം കൊച്ചു ചെണ്ട കൊട്ടിപ്പാടാം
ചിറ്റോളം പൂങ്കാറ്റില്‍ മുട്ടോളം കുടമുല്ല (2)
ഉടുക്കാനാവണിക്കോടി നടക്കാന്‍ താളിലപ്പന്തല്
കരഞ്ഞാല്‍ തേന്മഴത്തുള്ളി ചിരിച്ചാല്‍ ചന്ദനത്തിങ്കള്‍
മനസ്സാകെ കിനാപ്പൂക്കള്‍