നിലാവിരല്‍ തലോടവേ നിന് മെയ് നെയ്യാമ്പലായി
നനഞ്ഞ നിന് ഉടല് തൊടും ഞാനോ തേന്‍ തെന്നലായി
നിറയും മാറില്‍ നഖലാളനമായ്
പുണരാന്‍ വരു നീ...ഉയിരിന് ഉയിരേ....
ഉഉം ഉഉം ഉഉം ഉം ഉം.....
നിലാവിരല്‍ തലോടവേ നിന് മെയ് നെയ്യാമ്പലായി ....
ആ...ആ....ആ...ആ...
നിന്നെയൊരു മന്ത്രമായ് ചുണ്ടിലിഴ കോര്‍ക്കവേ
ദേവരതിശില്പമായ് തുടിക്കും നിന് ഉടല്
(നിന്നെയൊരു...)
നിലാവിന് ശയ്യമേല് മയങ്ങും മാത്രയില്‍
തണുക്കും തേനുപോൽ തുളുമ്പും വേളയില്‍
സ്വയമുരുകുവാന്‍ നീ വന്നൂ...
ഉഉം ഉഉം ഉഉം ഉം ഉം.....
കണ്ണിലൊരു പൊന്കനല് നെഞ്ചിലൊരു സാഗരം
നമ്മളൊരു നാളമായ് ജ്വലിക്കും സംഗമം
(കണ്ണിലൊരു....)
തണുപ്പിന് ചില്ലമേല്‍ വെയിൽക്കൂടേറിയും
മുടിപ്പൂവാടിയില് കവിൾപ്പൂ നുള്ളിയും
സ്വയമുരുകുവാന്‍ നീ വന്നൂ...
ഉഉം ഉഉം ഉഉം ഉം ഉം.....
(നിലാവിരല്‍ തലോടവേ...)