സിരയിലെരിയുമീ ചരസ്സിന്‍ ലഹരി
നീലരാത്രി നെയ്തെടുക്കുമീ
ചിറകിലേറി നമ്മള് യാത്രയായ്...
നീലരാത്രി നെയ്തെടുക്കുമീ
ചിറകിലേറി നമ്മള് യാത്രയായ്...
രമ്പരമ്പര രം...അരേ രമ്പരമ്പര രം..
ഈ കിളിയിലലിയും ഗസലിലൊഴുകി
മനസ്സു മനസ്സിലിഴുകിയിഴുകി
റാപ്പു കെട്ടിയടി...ഹേയ് നല്ല റോക്കുകുമ്മിയടി...
ഷാമ്പൈനും വോട്കേം കൊണ്ടാ...
സിരയിലെരിയുമീ ചരസ്സിന്‍ ലഹരിയിൽ....
ഹേയ് ഹേയ് ഹേയ്....ഹേയ് ഹേയ് ഹേയ്....
പക്ഷിപോല്‍ പറന്നു നാം
പകലിറമ്പിലൂടവേ...
രാക്കിനാക്കള്‍ തേടുവാന്‍
ഹായ്...ഹായ്...ഹായ്...
(പക്ഷി പോല്‍...)
വെള്ളിക്കൂട്ടില് വെട്ടം കൊളുത്തിയ
കിന്നരനക്ഷത്രമേ...
വേനല്‍ക്കാലം മാടി മെടഞ്ഞിട്ട
പാതിരാ മേഘങ്ങളേ...
(വെള്ളിക്കൂട്ടില്...)
ഈ കിളിയിലലിയും ഗസലിലൊഴുകി
മനസ്സു മനസ്സിലിഴുകിയിഴുകി
റാപ്പു കെട്ടിയടി...നല്ല റോക്കുകുമ്മിയടി...
ഷാമ്പൈനും വോട്കേം കൊണ്ടാ...
സിരയിലെരിയുമീ ചരസ്സിന്‍ ലഹരിയിൽ....
ഹേയ് ഹേയ് ഹേയ്....ഹേയ് ഹേയ് ഹേയ്....
കാറ്റുപോല്‍ അലഞ്ഞു നാം
കടലിറമ്പിലൂടവേ......
തിരനുരഞ്ഞു തുള്ളുവാന്‍
ഹായ്...ഹായ്...ഹായ്...
(കാറ്റുപോല്‍...)
നിന്റെ മാറിലെ മഞ്ഞു ഗിറ്റാറിൽ
മീട്ടിയ രാഗങ്ങളെ
നമ്മള് കാണും സ്വപ്നങ്ങളെല്ലാം
പാടിത്തുടിച്ചാട്ടേ....
(നിന്റെ മാറിലെ...)
ഈ കിളിയിലലിയും ഗസലിലൊഴുകി
മനസ്സു മനസ്സിലിഴുകിയിഴുകി
റാപ്പു കെട്ടിയടി...നല്ല റോക്കുകുമ്മിയടി...
ഷാമ്പൈനും വോട്കേം കൊണ്ടാ...
(സിരയിലെരിയുമീ....)