പറയാത്ത മൊഴികള്‍തന്‍ ആഴത്തില്‍
മുങ്ങിപ്പോയി പറയുവാന്‍ ആശിച്ചതെല്ലാം
നിന്നോടു പറയുവാന്‍ ആശിച്ചതെല്ലാം
(പറയാത്ത മൊഴികള്‍)
ഒരു കുറിപോലും നിനക്കായി മാത്രമായി
ഒരു പാട്ടുപാടാന്‍ നീ ചൊന്നതില്ല
(ഒരു കുറി പോലും)
പറയാം ഞാന്‍ ഭദ്രേ നീ കേള്‍ക്കുവാനല്ലാതെ
ഒരു വരിപോലും ഞാന്‍ പാടിയില്ല
തളിരടി മുള്ളേറ്റു നൊന്തപോലെ
മലര്പ്പുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതെ.. വെറുതെ നടിക്കാതെന്‍ അരികില്‍ നിന്നു
മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തുനിന്നു
(പറയാത്ത മൊഴികള്‍)
തുടുതുടെ വിരിയുമീ ചെമ്പനീര്പുഷ്പമേ
ഹൃദയമാണതു നീയെടുത്തു പോയി
തരളമാം മൊഴികളാല് വിരിയാത്ത സ്നേഹത്തിന്
മുറിവുകള്‍ നീയതില് വായിച്ചുവോ
(പറയാത്ത മൊഴികള്‍)