ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി (2)
നിന്നന്ത്യനിദ്രാകുടീരം പൂകി കുമ്പിട്ടു നില്‍പ്പവളാരോ ഒരു സങ്കീര്‍ത്തനം പോലേ
ഒരു ദുഃഖ സങ്കീര്‍ത്തനം പോലേ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി
പൊന്പറകൊണ്ടു നീ സ്നേഹമളന്നു കണ്ണുനീരിറ്റിച്ചതേറ്റു വാങ്ങി (2)
ധന്യയായിത്തീര്ന്നോരാ കന്യകയെന്തിനായി ഇന്നും കാതോര്‍ത്തു കാത്തിരിപ്പൂ
ഈ കല്ലറതന്‍ അഗാഥതയില്‍ ഒരു ഹൃത്തിന് തുടിപ്പുകളുണ്ടോ
ഇനിയും നിന്നോര്‍മ്മതന്‍ ഇളവെയിലില്‍ വിരിയും മിഴിനീര്‍പൂക്കളുമായി
മൃത്യുവിന് കൊത്തേറ്റു നൂറായി നുറുങ്ങും ഹൃത്തടം വീണ്ടുമുയിര്ക്കുമെന്നോ (2)
ഏതോ നിഗൂഢമാം മൗനം വിഴുങ്ങിയ നാദത്തിന്നുണ്ടാമോ മാറ്റൊലികള്‍
ശത്രുവിന് വെട്ടേറ്റു വീണവര്‍ തന് ചുടുരക്തത്തില്‍ പൂക്കള്‍ വിടരും
// ഇനിയും നിന്നോര്‍മ്മതന്‍..........//