വളകിലുക്കം കേട്ടെടീ..തളകിലുക്കം കേട്ടെടീ
മണിക്കുയിലിന്‍ പാട്ടിലെ കിലുകിലുക്കം കേട്ടെടീ..(വളകിലുക്കം...)
കണ്ടാ മിണ്ടണ്ട...അവനെ കണ്ടാ മിണ്ടണ്ട...
ചെക്കനെക്കാണുമ്പം നീയൊന്നും കൊഞ്ചാന്‍ നിക്കണ്ടാ
അവനെന്നുയിരില് അവനെന്നഴകു്
അവനെന്നും നെഞ്ചില്‍ പനിനീര് കടലു്...
(ആ.....വളകിലുക്കം കേട്ടെടീ.....)
ഹോയ്...മെയ്യുരുമ്മി മനസ്സുരുമ്മി നൂറു മുത്തം തന്നോടീ
ചിറകുരുമ്മി ചിറകുരുമ്മി ചിരിച്ചു മാറില്‍ ചാഞ്ഞോടീ
മെയ്യുരുമ്മി മനസ്സുരുമ്മി നൂറു മുത്തം തന്നെടീ
ചിറകുരുമ്മി ചിറകുരുമ്മി ചിരിച്ചു മാറില്‍ ചാഞ്ഞെടീ
പറയൂ...എല്ലാം പറയൂ...........
ആ മാറില്‍ ചേര്‍ന്നപ്പോള്‍ പൂത്തൊരു സന്തോഷം
ആ കൈകള്‍ പൂണ്ടപ്പോള്‍ പൂത്തൊരു പുന്നാരം
കേട്ടുനിന്നോ നീ....കണ്ടുനിന്നോ നീ
കേട്ടുനിന്നോടീ...പെണ്ണേ കണ്ടുനിന്നോടീ
അന്നെന്റെ മുറ്റത്തെ പാട്ടും കളികളും
ഒളിഞ്ഞു കണ്ടോ നീ.....
കണ്ടില്ലാ...കണ്ടില്ലാ...നിങ്ങടെ പുന്നാരം
ആരും കണ്ടില്ലേ.....
വളകിലുക്കം കേട്ടോടീ..തളകിലുക്കം കേട്ടോടീ
മണിക്കുയിലിന്‍ പാട്ടിലെ കിലുകിലുക്കം കേട്ടോടീ.....
കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി നീയവനെ കണ്ടോടീ
കണ്ടനേരം നിന്നെയവന് വാരിവാരിപ്പുണര്ന്നോടീ
കുളിച്ചൊരുങ്ങി ഉടുത്തൊരുങ്ങി ഞാനവനെ കണ്ടെടീ
കണ്ടനേരത്തെന്നെയവന് വാരിവാരിപ്പുണര്ന്നെടീ
തോഴീ....എന്റെ തോഴീ........
എന്തു പെണ്ണേ ചൊല്ലിപെണ്ണേ....ചോല്ലെടി കണ്മണിയേ...
എങ്ങു നിന്നെ കൊണ്ടുപോയി...മിണ്ടെടി കട്ടുറുമ്പേ...
അതു പറയില്ല...കഥ പറയില്ല...
അതു പറയില്ല...ഞാനാ കഥ പറയില്ല...
ഒരുക്കിവെച്ചതുകവര്ന്നെടുത്തൊരു കഥ പറയില്ല....
എന്റെ കാതിലതടക്കിച്ചൊന്നാല് ആരുമറിയില്ലാ....
സത്യം......
(വളകിലുക്കം കേട്ടെടീ.....)