ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയ് നിന്റെ മോഹം...
കണ്ണീര് തുടയ്ക്കുവാന്‍ കൈയാല്‍ തലോടുവാന്‍
കനിയുമോ കാണാത്ത സ്വര്‍ഗ്ഗരാജ്യം.....
(ഇരുളുന്നു കൂടാരം.....)
പാദങ്ങള്‍ തളരുന്നു പാതകള്‍ മായുന്നു
പാപക്കൈപ്പുനീരിന് പാനപാത്രം നീ
ചായുന്ന പാഴ്മരം
അറിയാന്‍ മറന്നു നീ...
നിന്നെ മാത്രം......
(ഇരുളുന്നു കൂടാരം.....)
ആ.....ആ......ആ.....ആ....
വാടുന്ന മിഴികള്‍ തേടുന്നതാരെയോ...
വീണ്ടുമീ കാളപ്പോരില്‍ വീണുവോ...നീ....
മാനത്തു് തീമരം എരിയാന്‍ തുടങ്ങിയോ..
ആരറിഞ്ഞു......
ഇരുളുന്നു കൂടാരം ജീവന്റെ പൈങ്കിളി
മുറിവേറ്റു വീണുപോയ് നിന്റെ മോഹം...
കണ്ണീര് തുടയ്ക്കുവാന്‍ കൈയാല്‍ തലോടുവാന്‍
കനിയുമോ കാണാത്ത സ്വര്‍ഗ്ഗരാജ്യം.....