ഓ ദേവികേ....ഈ വേദിയില്‍ പൂ ചൂടി വാ..ആടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ
തേന്മാവിലെ ആ ചില്ലയില്‍ കൂടൊന്നു നീ കൂട്ടാമോ....
ഗന്ധർവ്വനായ് പാടീടുകില്‍ ഞാനെത്തിടാം..മുന്നില്‍ ..
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ..പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടി വാ തോഴാ....
തൂമഞ്ഞുമായ് ഈ സന്ധ്യയില്‍ പൂന്തെന്നലും വന്നു(2)
സ്വപ്നങ്ങള്‍ തന് തേന്മുല്ലകള് എന്‍ നെഞ്ചിലും പൂത്തു
മോഹങ്ങള്‍ തന് ചിറകേറി ഞാന്‍ കുളിര്ഗാനവും പാടി(2)
പ്രിയദേവതേ മൃദുഹാസമായ് നിന് മുന്നില്‍ വന്നെത്താം
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടി വാ തോഴാ...
ഉന്മാദമാം ഈ വേളയില്‍ മേഘങ്ങളായ് നമ്മൾ (2)
ആ വാനിലെ പൂങ്കാവിലും പാറിപ്പറന്നെത്താം
അതു കാണുകില് മാലാഖമാര്‍ ഗാനങ്ങളും പാടും(2)
അതു കേള്‍ക്കുകില്‍ മയിലെങ്ങുമേ ആനന്ദമായ് ആടും
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ ആടി വാ തോഴീ
തേന്മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാന്‍ കൂട്ടാമീ
ഗന്ധർവ്വനായ് പാടീടുവാന്‍ ഞാനെത്തിടാം മുന്നില്‍
ഓ ദേവനേ ഈ വേദിയില്‍ പൂ തൂകി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടി വാ തോഴാ...