വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്ണ്ണമണിത്തൂവല് പോലെ
വന്നണയും വെണ്ണിലാവേ......
ഇമകളില്‍ ഇരവിന്റെ മഷിയെഴുതി
കനവിന്റെ കടവത്തു കളിവഞ്ചി തുഴഞ്ഞു വരൂ വരൂ വരൂ..
വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്ണ്ണമണിത്തൂവല് പോലെ
വന്നണയും വെണ്ണിലാവേ......
മാതളപ്പൂവിരിയും നിന്മാറത്തു ചായാനായ്
മാലതിപ്പൂങ്കാറ്റില് മലർവള്ളിക്കുടില് വേണം
ആതിരപൌര്ണ്ണമിയില് നിന് ആയിരം കണ്ണുകളില്‍
ഞാനിന്നു കണ്ടൂ കള്ളം മൂടുന്ന പുഞ്ചിരികള്‍
തുടുത്ത കവിളില്‍ നുണക്കുഴി കാണാന്‍
കൊതിച്ചു പോയീ ഓമനേ.....
ഓ...ഓ...ഓ......
വര്‍ണ്ണമയില്‍പ്പീലിപോലെ സ്വര്ണ്ണമണിത്തൂവല് പോലെ
വന്നണയും വെണ്ണിലാവേ......
മോതിരക്കൈവിരലാലെന് താരകപ്പെൺകൊടികള്
മാനത്തിന് മച്ചിലിരുന്നു് മണിമാല കൊരുക്കുകയായ്
പാതിരാപ്പുള്ളു മയങ്ങി പാട്ടിന്റെ ചന്തമൊതുങ്ങി
പാലപ്പൂവിതളില്‍ മഞ്ഞിന് മണിമുത്തു വിരിഞ്ഞല്ലോ
കണ്ട ഇരവില്‍ നിനക്കുറങ്ങാനായ് വിരിച്ചു വെയ്ക്കാം നെഞ്ചകം
ഓ..ഓ..ഓ.....
(വര്‍ണ്ണമയില്‍പ്പീലിപോലെ.......)