കേള്‍ക്കാത്തൊരു സംഗീതം കേള്‍ക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
അഴകില്‍ പുഴയഴകില്‍ കുളിരണിയും സന്തോഷം
മഞ്ഞില്‍ പുലര്‍മഞ്ഞില്‍ പൂവിടരും സന്തോഷം
ആരുമറിയാതെ ..ഓ ഹോ...ചേര്‍ന്നുനിന്നപ്പോള്‍
നൂറുസ്വപ്നങ്ങള്‍ നെയ്ത സന്തോഷം ..
കേള്‍ക്കാത്തൊരു സംഗീതം കേള്‍ക്കുന്നൊരു സന്തോഷം
ശ്രുതിചേരുമെന് ഗന്ധർവ്വഗാനമല്ലേ
പതിനേഴിലെ കന്യാവസന്തമല്ലേ
വിണ്ണോരമായ് ഞാന്‍ കണ്ട തിങ്കളല്ലേ
ചന്ദ്രോദയം കണികണ്ട താരമല്ലേ
ഈ കാതില്‍ ചൊല്ലാം എന്‍ കൊതിയൂറും പ്രണയം
ഈ നെഞ്ചില്‍ ചേര്‍ക്കാം പൊന്നുടലാര്ന്നൊരു മോഹം
വെണ്ണിലാച്ചന്ദനമിട്ടു താരകക്കമ്മലണിഞ്ഞു
കനവിലെ പടവില്‍ വന്നവളേ ...
കനവിലെ പടവില്‍ വന്നവളേ
കേള്‍ക്കാത്തൊരു സംഗീതം കേള്‍ക്കുന്നൊരു സന്തോഷം
മായാത്തൊരു മഴവില്ല് കാണുന്നൊരു സന്തോഷം
പറയാതെ നീ പടിയേറി വന്നനേരം
പുലര്വിണ്ണിലെന് ഉദയം തെളിഞ്ഞപോലെ
അറിയാതെ നീ നിറദീപമായ് വരുമ്പോള്‍
എന്നുള്ളിലെ ഇരുളാകെ മാഞ്ഞു പോന്നേ..
കാണാത്ത കുറുമ്പിൽ നീയറിയാതെ പിടഞ്ഞു
തിരിതാഴ്ത്തിയ രാവില്‍ ഞാന്‍ തിറപോലെ ഉറഞ്ഞു
കണ്ണിലെ കണ്മണി പോലെ
പെണ്മണീ നിന്നെ വളര്‍ത്താം
ആയിരം ജന്മമെടുത്താലും
കനവുപോല്‍ നിന്നില്‍ മയങ്ങും ഞാന്‍
(കേള്‍ക്കാത്തൊരു സംഗീതം...)