വേഷങ്ങള്‍ ജന്മങ്ങള് വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിത വേഷം
കണ്ണീരിന്നൊരു വേഷം സന്തോഷം പുതുവേഷം
നിഴല്‍ നാടകമാടുകയല്ലോ ജീവിതമാകെ
ആകാശം കരയുമ്പോള്‍ ആഷാഢം മറയുമ്പോള്‍
വസന്തങ്ങളേ ചിരിക്കുന്നുവോ?
ആരോടും പറയാതെ ആരോരുമറിയാതെ
മണല്ക്കാടുകള് താണ്ടുന്നുവോ?
ഇനിയാണോ പൌര്‍ണ്ണമി ഇനിയാണോ പാര്‍വ്വണം
രാവിരുളും കാട്ടില്‍ രാമഴയുടെ നാട്ടില്‍
ആരാണിനി അഭയം നീ പറയൂ
നാമരിയാതുഴലുകയാണോ മായികയാമം
ഈവേഷം മാറുമ്പോള്‍ മറുവേഷം തെളിയുമ്പോള്‍
അകക്കണ്ണുകള്‍ തുളുമ്പുന്നുവോ
ഒരുസ്വപ്നം മായുമ്പോള്‍ മറു സ്വപ്നം വിടരുമ്പോള്‍
ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ
എവിടെപ്പോയീ നന്മകള് എവിടെപ്പോയീ ഉണ്മകള്
എന്താണിനി വേഷം ഏതാണീ രംഗം
ആരാണിനി അഭയം പെരുവഴിയില്‍
നിഴല്‍ നാടകമാടുകയാണോ ജീവിതമാകെ