പാടം പൂത്ത കാലം
പാടാന്‍ വന്നു നീയും
(പാടം )
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു
പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം
പാടാന്‍ വന്നു നീയും
ഓലത്തുമ്പത്തൊരൂഞ്ഞാലു കെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനംതത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തു പോയ് തണലേറ്റിരുന്നു
കളിയും ചിരിയും നുകരാം
ആ ...
പാടം പൂത്ത കാലം പാടാന്‍ വന്നു നീയും
ദൂരെ പകലിന്റെ തിരി മെല്ലെ താഴുമ്പോള്‍
ഗ്രാമം മിഴി പൂട്ടുമ്പോള്‍
പാടി തീരാത്ത പാട്ടുമായ് സ്വപ്നത്തിന്
വാതിലില്‍ വന്നവളെ
നറുതേന്‍ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കൂ
ആ ...
(പാടം പൂത്ത കാലം )