പെണ്ണേ നീയെന്‍ നെഞ്ചുരുക്കി
മാല തീര്‍ക്കാന്‍ വന്നതോ
കണ്ണേ നീയെന്‍ കണ്ണടര്‍ത്തി
മാറില്‍ ചൂടാന്‍ വന്നതോ
ഇതാണോ വിലോലേ നീയരുളും നീതികള്‍
ഇതാണോ കുമാരി നിന്നലിവിന്‍ രീതികള്‍
പൊന്നേ നീയെന്നാശ നുള്ളി
മാല കോര്‍ക്കാന്‍ വന്നതോ
കണ്ണേ എന്നില്‍ കണ്ണുടക്കി
പാട്ടിലാക്കാന്‍ വന്നതോ
ഇതാണോ ചങ്ങാതി നീ അരുളും നീതികള്‍
ഇതാണോ പൂമാരാ നിന്നലിവിന്‍ രീതികള്‍
(പെണ്ണേ )
ചുമ്മാതെന്റെ ജീവിതം പൊടിയില്‍ വീഴ്ത്തല്ലേ
അയ്യോ എന്റെ മാനസം തീയിലാഴ്ത്തല്ലേ
തെളിഞ്ഞാല്‍ മേടമാസം നീ
നടന്നാല്‍ രാജഹംസം നീ
കിനിക്കും നിന്റെ വാക്യങ്ങള്‍
ചതിക്കും പിന്നെ യോഗ്യന്മാര്
അടുത്തു വന്നാലും ശരിക്കു കേട്ടാലും ജീവനാദങ്ങള് (2)
(പൊന്നേ )
(കണ്ണേ നീയെന്‍ )
മധുരം എത്ര മധുരം ഉള്ളം തരളിതമാക്കും പ്രേമമേ
മധുരം എത്ര മധുരം കല്ലും കാഞ്ചനമാക്കും രാഗമേ
അറിയാതെ വിടരും നീ
നിറയാതെ നിറയും നീ
മലരിടും ചിരികളില്‍ കുളിരിടും മൊഴികളില്‍
യൌവ്വനം പൂകുമ്പോള്
(തെളിഞ്ഞാല്‍ )
(കിനിക്കും )
(പെണ്ണേ )