രാധേ നിന്റെ കൃഷ്ണന് വന്നു രാഗലോലനായ്
കൃഷ്ണാ നിന്റെ രാധയ്ക്കെന്തേ മൌനം മാത്രമായ്
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ അടുക്കാതെ ആത്മാവിന് നാദം കേള്‍ക്കുമോ
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ ഇണക്കാനായ് വന്നെത്തും ഞങ്ങള്‍ ഗോപിമാര്‍
മിണ്ടുവാന്‍ .. പാടില്ലേ... കാണുവാന്‍ .. കൊതിയില്ലേ
കള്ളനാമീ കണ്ണന് നീ പാല്‍ക്കുടം
കാരണം ചൊല്ലില്ലേ കാമിനീ കനിയില്ലേ
രാധികക്ക് ചാര്‍ത്തുവാന്‍ പൊന്നാടനീ
അവിടെയുമിവിടെയും ഇരുവരുമിതുവിധം ദൂരം തീര്‍ക്കയോ
ഞങ്ങള്‍ കണ്ണുകള്‍ പൊത്തിനില്ക്കണോ നിങ്ങള്‍ ചേരുവാന്‍
എന്തിനോ ഈ നാട്യം നോക്കിയോ ഇതിനിടയില്‍
മന്ദഹാസച്ചന്ദനം നീ നീട്ടിയോ
കോപമോ ഇപ്പോഴും കോമളേ തെളിയുകനീ
എന്തിനേവം വാട്ടുവാന്‍ നിന്മാരനെ
അതിനിനി കപടവും വീടിനി അവനെയും കൂടാതാകുമോ
ഞങ്ങള്‍ കയ്യുകള്‍ ചേര്ത്തുതന്നിടാം