മാധുരി നിന് മാധുരി
മോഹിനി നിന് രാഗിണി...
പാടുവാന്‍ സുരാംഗനി
ഞാനൊരു ഉർവ്വശി
ഞാനെന്നും നിന് രതി....വാ....
(മാധുരി.....)
രാഗധാരയില്‍ നീ കണ്ണനായി വാ
രാസലീലയില്‍ നീ മന്നനാണു് വാ..
പൂക്കളായിരം നിന് തല്പം കണ്ടതു്
മോദവില്ലുകള് നിന് ഉള്ളം കൊണ്ടതു്
ഇന്നോടെ തീർത്തിടാം നിന്നാശ ഞാന്‍
അല്ലാതെ വേറേതു് എന്നാശയായ്
എന്‍ ചാരെ വാ...
വല്ലാത്ത പ്രായത്തുടിപ്പു് അടക്കിടാം...
(മാധുരി.....)
സ്വര്‍ഗ്ഗവാടിയില്‍ നീ പൂകും നാളിതു്
നിന്നെയങ്ങുടന് ഞാന്‍ ചേര്‍ക്കും നാളിതു്
വണ്ടിൻ ജീവനായ് പൂ വന്ന നാളിതു്
എന്റെ പാതയില്‍ ഒരു നല്ല നാളിതു്....
താരുണ്യഗംഗയില് ഒരു താമര
കണ്ണീരു വാർത്തതാണീ നാള് വരെ
പോരൂ...ഇനി എന്‍ കൈയില്‍ വീണു
മിഴികള്‍ അടയ്ക്കുവാന്‍.....
(മാധുരി.....)