നേടാനായ് പുതിയൊരു ലോകം
പാടാനായ് പുതിയൊരു ഗീതം
പ്രായം ഇളം പ്രായം
നീളുന്നവീഥികള് പാറുന്നു വീചികള്‍
പ്രകാശനാളം പേറി വരുമിവിടെ
പാറും പറവകള്‍ ഞങ്ങള്‍
പായും കുതിരകള്‍ ഞങ്ങള്‍
എന്തിനേയും നേരിടേണ്ട വീര്യമാണുള്ളില്
ഞങ്ങള്‍ക്കായ് അഴകിടും തളിരുകളേ
ഞങ്ങള്‍ക്കായ് ഇതളിടും മലരുകളേ
താലോലം ഇതളിടും മലരുകളേ
താലോലം കാറ്റില്‍ നിങ്ങള്‍ സ്വാഗതങ്ങള്
ചൊല്ലും നേരം
ആടും മയിലുകള്‍ ഞങ്ങള്‍
ഓടും അരുവികള്‍ ഞങ്ങള്‍
ഈ യുഗത്തിന് ഭാഗമാകും കൌശലം കയ്യില്‍
ഞങ്ങള്‍ക്കായ് കതിരിടും മണിമുകിലേ
ഞങ്ങള്‍ക്കായ് തണലിടും തരുനിരയേ
മാറ്റങ്ങള്‍ തേടും ഞങ്ങള്‍ ഒന്നുചേര്‍ന്നു ചൊല്ലുമേറ്റാല് ..